പ്ര​തി​പ​ക്ഷ സ​ഖ്യം "ഭാ​ര​ത്' ആ​യാ​ൽ "പ​രി​ഹാ​സ്യ'​മാ​യ പേ​രു​മാ​റ്റ വി​വാ​ദം തീ​രു​മെ​ന്ന് ത​രൂ​ർ

06:32 PM Sep 06, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യം "ഇ​ന്ത്യ' എ​ന്ന പേ​രി​ന് പ​ക​രം "ഭാ​ര​ത്' എ​ന്ന പേ​ര് സ്വീ​ക​രി​ച്ചാ​ൽ "പ​രി​ഹാ​സ്യ'​മാ​യ രാ​ഷ്ട്ര പേ​രു​മാ​റ്റ വി​വാ​ദം അ​വ​സാ​നി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ.

"അ​ല​യ​ൻ​സ് ഫോ​ർ ബെ​റ്റ​ർ​മെ​ന്‍റ്, ഹാ​ർ​മ​ണി ആ​ൻ​ഡ് റെ​സ്പോ​ൺ​സി​ബി​ൾ അ​ഡ്വാ​ൻ​സ്മെ​ന്‍റ് ഫോ​ർ ടു​മോ​റോ'(​ഭാ​ര​ത്) എ​ന്ന പേ​ര് സ​ഖ്യ​ത്തി​ന് ത​മാ​ശ​രൂ​പേ​ണ നി​ർ​ദേ​ശി​ച്ച ത​രൂ​ർ, ബി​ജെ​പി​യു​ടെ പേ​രു​മാ​റ്റ ക​ളി അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ത് മ​തി​യെ​ന്നും പ​റ​ഞ്ഞു.

നേ​ര​ത്തെ, ഭാ​ര​ത് എ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി തെ​റ്റി​ല്ലെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ട് സൃ​ഷ്ടി​ച്ചെ​ടു​ത്ത ഇ​ന്ത്യ എ​ന്ന ബ്രാ​ൻ​ഡ് ഒ​ഴി​വാ​ക്കു​ക എ​ന്ന മ​ണ്ട​ത്ത​ര​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ തു​നി​യി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ത​രൂ​ർ ചൊ​വ്വാ​ഴ്ച എ​ക്സി​ൽ കു​റി​ച്ചി​രു​ന്നു.