നാ​യ ക​ടി​ച്ച വി​വ​രം മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് ഒ​ളി​ച്ചു​വ​ച്ചു; കൗ​മാ​ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

07:34 AM Sep 06, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: നാ​യ ക​ടി​ച്ച സം​ഭ​വം മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് മ​റ​ച്ചു​വ​ച്ച കൗ​മാ​ര​ക്കാ​ര​ൻ പേ​വി​ഷ ബാ​ധ​യേ​റ്റ് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് സം​ഭ​വം.

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഷാ​ന​വാ​സ് (14) ആ​ണ് മ​രി​ച്ച​ത്. വി​ജ​യ് ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക്ക് കീ​ഴി​ലു​ള്ള ച​ര​ൺ സിം​ഗ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഷാ​ന​വാ​സി​നെ ഒ​ന്ന​ര മാ​സം മു​മ്പ് അ​യ​ൽ​വാ​സി​യു​ടെ നാ​യ ക​ടി​ച്ചു. എ​ന്നാ​ൽ ഭ​യ​ന്ന് പോ​യ കു​ട്ടി മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് ഈ ​വി​വ​രം മ​റ​ച്ചു​വ​ച്ചു.

കു​റ​ച്ചു​നാ​ളു​ക​ൾ​ക്ക് ശേ​ഷം അ​സ്വാ​ഭാ​വി​ക​മാ​യി പെ​രു​മാ​റാ​ൻ തു​ട​ങ്ങി​യ കു​ട്ടി സെ​പ്തം​ബ​ർ ഒ​ന്നി​ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് നി​ർ​ത്തി. ഇ​തേ​തു​ട​ർ​ന്ന് വി​വ​രം ചോ​ദി​ച്ച​റി​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​യ​ൽ​വാ​സി​യു​ടെ നാ​യ ക​ടി​ച്ച​താ​ണെ​ന്ന് കു​ട്ടി വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞത്.

ഷ​ഹ്വാ​സി​നെ വീ​ട്ടു​കാ​ർ ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചി​ല്ല. ഒ​ടു​വി​ൽ ബു​ല​ന്ദ്ഷ​ഹ​റി​ലെ ഒ​രു ആ​യു​ർ​വേ​ദ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​യി.

ആം​ബു​ല​ൻ​സി​ൽ ഗാ​സി​യാ​ബാ​ദി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും നാ​യ​യു​ടെ ഉ​ട​മ​യ്‌​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും കോ​ട്വാ​ലി സോ​ൺ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​മി​ഷ് പാ​ട്ടീ​ൽ പ​റ​ഞ്ഞു.