ഏകദിന ലോകകപ്പ്: സഞ്ജു പുറത്ത്; രാഹുലും സൂര്യകുമാറും ടീമിൽ

03:26 PM Sep 05, 2023 | Deepika.com
മും​ബെെ: ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള​ള 15 അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ടീ​മി​ല്‍ ഇ​ല്ല. ബാ​റ്റ്സ്മാ​ൻ തി​ല​ക് വ​ര്‍​മ, പേ​സ​ർ പ്ര​സി​ദ് കൃ​ഷ്ണ എ​ന്നി​വ​രെ​യും ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.

പ​രി​ക്കേ​റ്റ് ദീ​ർ​ഘ​കാ​ല​മാ​യി ടീ​മി​ന് പു​റ​ത്താ​യി​രു​ന്ന വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ കെ.​എ​ൽ.​രാ​ഹു​ലി​നെ സെ​ല​ക്ട​ർ​മാ​ർ ലോ​ക​ക​പ്പി​ന് ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഏ​ഷ്യാ ക​പ്പി​നു​ള്ള ടീ​മി​ൽ രാ​ഹു​ലി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.

സൂ​പ്പ​ർ ഫോ​ർ പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​യി രാ​ഹു​ൽ ടീ​മി​നൊ​പ്പം ചേ​രു​മെ​ന്നാ​ണ് ബി​സി​സി​ഐ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാദ​മിയി​ൽ പ​രി​ശീ​ല​ന​ത്തി​നും ചി​കി​ത്സ​ക​ൾ​ക്കും ശേ​ഷ​മാ​ണ് താ​രം ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്ത​ത്.

സ​മീ​പ​ഭാ​വി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഇ​ഷാ​ൻ കി​ഷ​നാ​ണ് ടീ​മി​ന്‍റെ ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​ർ. രോ​ഹി​ത് ശ​ർ​മ നാ​യ​ക​നാ​യ ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​ൻ ഹ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ്. സ്പി​ന്ന​ർ യു​സ്‌​വേ​ന്ദ്ര ച​ഹ​ലി​നും ടീ​മി​ൽ സ്ഥാ​നം ല​ഭി​ച്ചി​ല്ല.

ടീം: ​രോ​ഹി​ത് ശ​ര്‍​മ (ക്യാ​പ്റ്റ​ൻ), ഹ​ർ​ദി​ക് പാ​ണ്ഡ്യ (വൈ​സ് ക്യാ​പ്റ്റ​ൻ), വി​രാ​ട് കോ​ഹ്‌​ലി, ശു​ഭ്മാ​ന്‍ ഗി​ല്‍, കെ.​എ​ല്‍. രാ​ഹു​ല്‍, ശ്രേ​യ​സ് അ​യ്യ​ര്‍, ഇ​ഷാ​ന്‍ കി​ഷ​ൻ, ജ​സ്പ്രി​ത് ബുംറ, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ്, ഷ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍, അ​ക്ഷ​ർ പ​ട്ടേ​ല്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്.