കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

11:01 PM Sep 02, 2023 | Deepika.com
കൊ​ച്ചി: ക​ള​മ​ശേ​രി​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി.

കൊ​ല്ലം പ​വി​ത്രേ​ശ്വ​രം സ്വ​ദേ​ശി എ​സ്. അ​ങ്കി​ത്ത്(21) കോ​ട്ട​യം ക​ല്ല​റ സ്വ​ദേ​ശി‍ പി. അ​ജി​ത്ത്(23) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന് വൈ​കി​ട്ട് ക​ള​മ​ശേ​രി അ​വ​ന്യൂ റോ​ഡി​ലു​ള്ള മെ​ട്രോ ട്രേ​ഡിം​ഗ് എ​ന്ന ക​മ്പ​നി​യു​ടെ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ നി​ന്നാ​ണ് കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് സേ​ന​യും ക​ള​മ​ശേ​രി പൊ​ലീ​സും ചേ​ർ​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ല​ഹ​രി​മ​രു​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​താ​യി സി​റ്റി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ​സ്. ശ​ശി​ധ​ര​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​വി​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.