സൂ​റി​ച്ച് ഡ​യ​മ​ണ്ട് ലീ​ഗ്: ലോം​ഗ്ജം​പി​ൽ എം. ​ശ്രീ​ശ​ങ്ക​റി​ന് അ​ഞ്ചാം സ്ഥാ​നം

08:30 AM Sep 01, 2023 | Deepika.com
സൂ​റി​ച്ച്: ഡ‌​യ​മ​ണ്ട് ലീ​ഗ് പു​രു​ഷ വി​ഭാ​ഗം ലോം​ഗ്ജം​പി​ൽ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് അ​ഞ്ചാം സ്ഥാ​നം. 7.99 മീ​റ്റ​ർ ചാ​ടി​യാ​ണ് ശ്രീ​ശ​ങ്ക​ർ അ​ഞ്ചാ​മ​ത് എ​ത്തി​യ​ത്. ഒ​ന്നാ​മ​ത്തെ റൗ​ണ്ടി​ലാ​ണ് ശ്രീ​ശ​ങ്ക​ർ 7.99 മീ​റ്റ​ർ ചാ​ടി​യ​ത്.

ഒ​ളി​മ്പി​ക്സ് ചാ​മ്പ്യ​നാ​യ ഗ്രീ​സ് താ​രം മി​ൽ​ത്തി​യാ​ദി​സ് തെ​ന്‍റ​ഗ്ലൂ 8.20 മീ​റ്റ​ർ ചാ​ടി ഒ​ന്നാം സ്ഥാ​നം നേ​ടി. ജ​മൈ​ക്ക​ൻ താ​രം ഗെ​യി​ൽ ത​ജൈ 8.07 മീ​റ്റ​ർ ചാ​ടി ര​ണ്ടാ​മ​തും ‌യു​എ​സ്എ​യു​ടെ ലോ​സ​ൺ ജാ​രി​യോ​ൺ (8.05 മീ​റ്റ​ർ) മൂ​ന്നാ​മ​തും എ​ത്തി.

ആ​ദ്യ ശ്ര​മ​ത്തി​ൽ 7.99 മീ​റ്റ​ർ ചാ​ടി​യ ശ്രീ​ശ​ങ്ക​ർ ര​ണ്ടാം ശ്ര​മ​ത്തി​ൽ 7.96 മീ​റ്റ​ർ ചാ​ടി. മൂ​ന്നാം ശ്ര​മം ഫൗ​ളാ​യി. അ​ടു​ത്ത ര​ണ്ടു ശ്ര​മ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 7.96 മീ​റ്റ​ർ, 7.93 മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ശ്രീ​ശ​ങ്ക​ർ ചാ​ടി​യ​ത്.