വ​ല്ല​പ്പു​ഴ​യി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും അ​റ​സ്റ്റി​ല്‍

04:13 PM Aug 31, 2023 | Deepika.com
പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി വ​ല്ല​പ്പു​ഴ​യി​ല്‍ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വും ഭ​ര്‍​തൃമാ​താ​വും അ​റ​സ്റ്റി​ല്‍. വ​ല്ല​പ്പു​ഴ ചെ​റു​കോ​ട് എ​ല​പ്പു​ള്ളി ബാ​ബു​രാ​ജി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ന (26) ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് ഭ​ര്‍​ത്താ​വ് ബാ​ബു​രാ​ജി​നെ​യും (31) അ​മ്മ സു​ജാ​ത​യെ​യും(50) ഷൊ​ര്‍​ണൂ​ര്‍ ഡി​വൈ​എ​സ്പി അ​റ​സ്റ്റു​ചെ​യ്ത​ത്.

ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ, ഭ​ര്‍​തൃ​പീ​ഡ​നം എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ഞ്ജ​ന​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മ​രി​ച്ചു.

തുടർന്ന്, കു​ടും​ബ​വ​ഴ​ക്കും ഭ​ര്‍​തൃ​പീ​ഡ​ന​വു​മാ​ണ് അ​ഞ്ജ​ന​യു​ടെ ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്നു ചൂ​ണ്ടിക്കാ​ണി​ച്ചു ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ ന​ല്‍​കി. വാ​ഗ്ദാ​നം ചെ​യ്ത സ്ത്രീ​ധ​നം പൂ​ര്‍​ണ​മാ​യി ന​ല്‍​കി​യി​ല്ല എ​ന്നാ​രോ​പി​ച്ച് ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും ത​ന്നെ സ്ഥി​ര​മാ​യി മ​ര്‍​ദി​ക്കാ​റു​ണ്ടെ​ന്ന് അ​ഞ്ജ​ന വീ​ട്ടു​കാ​രോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

കു​റ​ച്ചു​കാ​ലം അ​ഞ്ജ​ന സ്വ​ന്തം വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് ചെ​റു​കോ​ട്ടെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.