ന്യൂഡൽഹി: പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് തിരുവോണനാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയിലെത്തി സന്ദർശിച്ച് ഓണക്കോടിയും കേരളത്തിലെ നാടൻ വിഭവങ്ങളും സമ്മാനിച്ചു. കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു.
മാന്നാനത്ത് ആനന്ദബോസിന്റെ അയൽവാസിയായിരുന്ന അന്നമ്മയുടെ പ്രസിദ്ധമായ ആൻസ് ബേക്കറിയിൽ പ്രത്യേകം തയാറാക്കിയ വറുത്തുപ്പേരി, ശർക്കര വരട്ടി, ചക്ക വറുത്തത്, അച്ചപ്പം, കുഴലപ്പം, ചുരുട്ട്, ചീട, കശുവണ്ടി പലഹാരങ്ങൾ തുടങ്ങിയ വിഭവങ്ങളാണ് ഓണക്കോടിക്കൊപ്പം സമ്മാനിച്ചത്. ലോകമെന്പാടുമുള്ള മലയാളികൾക്ക് പ്രധാനമന്ത്രി ഓണാശംസ നേർന്നു.
ഗവർണർ ആനന്ദബോസ് തിരുവോണനാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു
09:55 PM Aug 30, 2023 | Deepika.com