ശ്രീ​ല​ങ്ക​ൻ അ​മ്പ‌​യ​ർ കു​മാ​ർ ധ​ർ​മ​സേ​ന​യ്ക്കെ​തി​രെ അ​ശ്ലീ​ല വീ​ഡി​യോ കോ​ൾ ആ​രോ​പ​ണം

09:05 PM Aug 30, 2023 | Deepika.com
കൊ​ളം​ബോ: മു​ൻ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ​റും രാ​ജ്യാ​ന്ത​ര അ​മ്പ‌​യ​റു​മാ​യ കു​മാ​ർ ധ​ർ​മേ​സ​ന​യ്ക്കെ​തി​രെ അ​ശ്ലീ​ല വീ​ഡി​യോ കോ​ൾ ആ​രോ​പ​ണം.

യു​വ​തി​യു​മാ​യു​ള്ള വാ​ട്സ്ആ​പ്പ് വീ​ഡി​യോ കോ​ളി​ൽ ധ​ർ​മ​സേ​ന ന​ഗ്ന​നാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചു. എ​ന്നാ​ൽ ഈ ​വീ​ഡി​യോ സ​ത്യ​മാ​ണോ എ​ന്ന​തി​ൽ സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

ഓ​ഗ​സ്റ്റ് 25-നാ​ണ് ധ​ർ​മ​സേ​ന​യു​ടേ​തെ​ന്ന പേ​രി​ലു​ള്ള വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി ധ​ർ​മ​സേ​ന​യോ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് അ​ധി​കൃ​ത​രോ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ തെ​ളി​യാ​ത്ത​തി​നാ​ൽ മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സും ക​ട​ന്നി​ട്ടി​ല്ല.

1996-ൽ ​ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു ധ​ർ​മ​സേ​ന. 1993 മു​ത​ൽ 2004 വ​രെ ശ്രീ​ല​ങ്ക​ൻ ടീ​മി​ലെ ഓ​ൾ​റൗ​ണ്ട​റാ​യി​രു​ന്ന ധ​ർ​മ​സേ​ന 2009 മു​ത​ലാ​ണ് രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ അ​മ്പ‌​യ​റാ​യ​ത്. 2015, 2019 ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലു​ക​ളും 2016, 2022 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഫൈ​ന​ലു​ക​ളും നി​യ​ന്ത്രി​ച്ച വ്യ​ക്തി​യാ​ണ് ധ​ർ​മ​സേ​ന.