ജെ​യ്ക്ക് സി. ​തോ​മ​സു​മാ​യി സം​വാ​ദ​ത്തി​ന് ത​യാ​ർ; വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് ചാ​ണ്ടി ഉ​മ്മ​ൻ

08:33 PM Aug 30, 2023 | Deepika.com
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ക​സ​ന സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ണ്ണി​യെ​ണ്ണി പ​റ​യാ​നു​ണ്ട്. ജെ​യ്ക്ക് സി. ​തോ​മ​സു​മാ​യി നേ​രി​ട്ട് ത​ന്നെ വി​ക​സ​ന സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തു​പ്പ​ള്ളി​യി​ൽ വി​ക​സ​ന സം​വാ​ദ​ത്തി​ന് ത​യാ​റു​ണ്ടോ​യെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ജെ​യ്ക്കാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വെ​ല്ലു​വി​ളി​ച്ച​ത്.

പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​ക​ൾ മു​ര​ടി​പ്പി​ച്ച​ത് ഇ​ട​ത് സ​ർ​ക്കാ​രു​ക​ളെ​ന്നാ​യി​രു​ന്നു വി​ക​സ​ന സം​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ക്ക​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ൻ വി​മ​ർ​ശി​ച്ച​ത്. എ​ന്നാ​ൽ പു​തു​പ്പ​ള്ളി​യി​ൽ കൂ​ടു​ത​ൽ വി​ക​സ​നം ന​ട​ന്ന​ത് ഇ​ട​ത് സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്തെ​ന്ന് ജെ​യ്ക്ക് സി. ​തോ​മ​സി​ന്‍റെ വാ​ദം.