നൂ​ഹ് ക​ലാ​പം; പ​ശു​സം​ര​ക്ഷ​ക​ൻ ബി​ട്ടു ബ​ജ്റം​ഗി​ക്ക് ജാ​മ്യം

06:57 PM Aug 30, 2023 | Deepika.com
ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ലെ നു​ഹ് വ​ർ​ഗീ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പ​ശു​സം​ര​ക്ഷ​ക നേ​താ​വ് ബി​ട്ടു ബ​ജ്റം​ഗി​ക്ക് ജാ​മ്യം ല​ഭി​ച്ചു. 50,000 രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ഗു​രു​ഗ്രാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ബ​ജ്റം​ഗി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​ത്തി​ലാ​ണ് ബ​ജ്റം​ഗി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഓ​ഗ​സ്റ്റ് 15-ന് ​ഫ​രീ​ദാ​ബാ​ദി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​വി വ​സ്ത്രം ധ​രി​ച്ച് സ്ലോ ​മോ​ഷ​നി​ൽ ഇ​യാ​ൾ ന​ട​ന്നു​പോ​കു​ന്ന വീ​ഡി​യോ​യി​ൽ ആ​യു​ധ​ങ്ങ​ൾ കാ​ണി​ക്കു​ക​യും മു​സ്‍​ലിം​ക​ൾ​ക്കെ​തി​രാ​യ പ്ര​കോ​പ​നപരമായ ഗാ​നം ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. നൂ​ഹി​ൽ വ​ർ​ഗീ​യ ക​ലാ​പ​ത്തി​ലേ​ക്ക് ന​യി​ച്ച വി​എ​ച്ച്പി റാ​ലി​യി​ൽ ബ​ജ്റം​ഗി​യും പ​ങ്കെ​ടു​ത്തി​രു​ന്നു.

ന​ന്ദ് ഗ്രാ​മ​ത്തി​ൽ വി​എ​ച്ച്പി സം​ഘ​ടി​പ്പി​ച്ച ബ്രി​ജ്മ​ണ്ഡ​ൽ ജ​ലാ​ഭി​ഷേ​ക് യാ​ത്ര​യെ​ത്തു​ട​ർ​ന്ന് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് ഹോം​ഗാ​ർ​ഡു​മാ​രും ഇ​മാ​മു​മ​ട​ക്കം ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.