റ​ഷ്യ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; വി​മാ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

07:28 AM Aug 30, 2023 | Deepika.com
മോ​സ്കോ: റ​ഷ്യ​യി​ലെ സ്‌​കാ​ഫ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ത്തി യു​ക്രെ​യ്ന്‍. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ഗ്ര​സ്‌​ഫോ​ട​ന​വും വ​ലി​യ തീ​പി​ടി​ത്ത​വു​മു​ണ്ടാ​യി.

നാ​ല് വി​മാ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

ആ​ക്ര​മ​ണ​മു​ണ്ടാ​യ വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ക​ളി​ൽ പു​ക ഉ​യ​രു​ന്ന​താ​യി റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​വി​ടെ നി​ന്നും സ്‌​ഫോ​ട​ന​ങ്ങ​ളും വെ​ടി​യൊ​ച്ച​ക​ളും കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട് റഷ്യ രം​ഗത്തെത്തി. ആക്രമണത്തിൽ ആളപായമില്ലെന്ന് റഷ്യൻ അധികൃതർ അറിയിച്ചു.