യു​ക്രെ​യ്​ൻ വ്യോ​മ​സേ​ന​യു​ടെ പോ​സ്റ്റ​ർ ബോ​യ് "ജ്യൂ​സ്' കൊ​ല്ല​പ്പെ​ട്ടു

08:33 PM Aug 29, 2023 | Deepika.com
കീ​വ്: യു​ക്രെ​യ്ൻ വ്യോ​മ​സേ​ന​യു​ടെ മു​ഖ​വും മി​ക​ച്ച പൈ​ല​റ്റു​മാ​യ "ജ്യൂ​സ്'(​ആ​ൻ​ഡ്രി പി​ൽ​ഷി​ക്കോ​വ്) അ​ന്ത​രി​ച്ചു. പ​രി​ശീ​ല​ന​പ​റ​ക്ക​ലി​നി​ടെ മ​റ്റൊ​രു വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് 30-കാ​ര​നാ​യ ജ്യൂ​സ് കൊ​ല്ല​പ്പെ​ട്ട​ത്.

"ജ്യൂ​സ്' സ​ഞ്ച​രി​ച്ചി​രു​ന്ന എ​ൽ-39 വി​മാ​നം മ​റ്റൊ​രു യു​ദ്ധ​വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ത​ക​രു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ യു​ക്രെ​യ്ൻ വ്യോ​മ​സേ​ന​യി​ലെ മ​റ്റ് ര​ണ്ട് പൈ​ല​റ്റു​മാ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി.

2016-ൽ ​സ​ർ​വീ​സി​ൽ ചേ​ർ​ന്ന പി​ൽ​ഷി​ക്കോ​വ്, യു​ക്രെ​യ്ൻ സേ​ന​യി​ലെ ഏ​റ്റ​വും മി​ക​ച്ച പൈ​ല​റ്റ് ആയി ആണ് അറിയപ്പെട്ടിരുന്നത്. റ​ഷ്യൻ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ, യു​ക്രെ​യ്ന് എ​ഫ്-16 വി​മാ​ന​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ദ്ദേ​ഹം ലോ​ക​ശ്ര​ദ്ധ നേ​ടി​യ​ത്.

യു​എ​സ് സേ​ന അ​നു​വ​ദി​ച്ച എ​ഫ്-16 വി​മാ​ന​ങ്ങ​ൾ യു​ക്രെ​യ്നി​ൽ എ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് പി​ൽ​ഷി​ക്കോ​വി​ന്‍റെ മ​ര​ണം.

പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ൽ, അ​വി​ടെ​യു​ള്ള ബാ​റു​ക​ളി​ൽ പോ​യി സ്ഥി​ര​മാ​യി ജ്യൂ​സ് ഓ​ർ​ഡ​ർ ചെ​യ്ത​തോ​ടെ​യാ​ണ് പി​ൽ​ഷി​ക്കോ​വി​ന് "ജ്യൂ​സ്' എ​ന്ന ഫൈ​റ്റ​ർ പൈ​ല​റ്റ് കോ​ൾ​സൈ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചാ​ർ​ത്തി​ന​ൽ​കി​യ​ത്.