മ​ണി​പ്പു​രി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

11:04 PM Aug 29, 2023 | Deepika.com
ഇം​ഫാ​ൽ: സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പു​രി​ൽ ഇ​ന്ന് രാ​വി​ലെ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ബി​ഷ്ണു​പു​ർ - ചു​രാ​ച​ന്ദ്പു​ർ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ന​രാ​ൻ​സേ​ന സ്വ​ദേ​ശി​യാ​യ സാ​കാം ജോ​തി​ൻ എ​ന്ന ക​ർ​ഷ​ക​നാ​ണ് വെ​ടി​യേ​റ്റ​ത്. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ ജോ​തി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളു​മാ​യി ഇം​ഫാ​ലി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ടി​വ​യ്പ്പി​നെ​ത്തു​ട​ർ​ന്ന് ബി​ഷ്ണു​പു​ർ മേ​ഖ​ല​യി​ൽ പോ​ലീ​സും ജ​ന​ങ്ങ​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യി. ഈ ​സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

മ​ണി​പ്പു​ർ നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക ഏ​ക​ദി​ന സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷം ന​ട​ന്ന​ത്. കു​ക്കി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള 10 എം​എ​ൽ​എ​മാ​രും വി​ട്ടു​നി​ന്ന സ​മ്മേ​ള​നം, കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു.