വി​ദ്യാ​ര്‍​ഥി​യെ ത​ല്ലി​ച്ച സം​ഭ​വം; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട ഓ​ള്‍​ട്ട് ന്യൂ​സ് സ​ഹ​സ്ഥാ​പ​ക​നെ​തി​രേ കേ​സ്

04:08 PM Aug 28, 2023 | Deepika.com
ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ അ​ധ്യാ​പി​ക സ​ഹ​പാ​ഠി​ക​ളെ​ക്കൊ​ണ്ട് ത​ല്ലി​ച്ച സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട ഓ​ള്‍​ട്ട് ന്യൂ​സ് സ​ഹ​സ്ഥാ​പ​ക​ന്‍ മു​ഹ​മ്മ​ദ് സു​ബൈ​റി​നെ​തി​രേ കേ​സെ​ടു​ത്തു. കു​ട്ടി​യെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് കേ​സ്.

ഖു​ബാ​പു​രി​ലെ നേ​ഹ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് മു​സ്‌​ലീം വി​ദ്യാ​ര്‍​ഥി​യാ​യ ര​ണ്ടാം ക്ലാ​സു​കാ​ര​ന് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം പു​റം​ലോ​കം അ​റി​യു​ന്ന​ത്.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ മാ​പ്പ​പേ​ക്ഷ​യു​മാ​യി അ​ധ്യാ​പി​ക​യാ​യ തൃ​പ്ത ത്യാ​ഗി രം​ഗ​ത്തെ​ത്തി. ത​നി​ക്ക് തെ​റ്റി​പ​റ്റി​പ്പോ​യെ​ന്നും കു​ട്ടി ന​ന്നാ​യി പ​ഠി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ചെ​യ്ത​താ​ണെ​ന്നു​മാ​ണ് വി​ശ​ദീ​ക​ര​ണം.