വി​എ​ച്ച്പി​യു​ടെ ജ​ലാ​ഭി​ഷേ​ക ശോ​ഭാ​യാ​ത്ര ഇ​ന്ന്; നൂ​ഹ് വീ​ണ്ടും ഭീ​തി​യി​ൽ

08:17 AM Aug 28, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: വ​ർ​ഗീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​യ ഹ​രി​യാ​ന​യി​ലെ നൂ​ഹ് ജി​ല്ല വീ​ണ്ടും ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ. ഇ​ന്ന് ജ​ലാ​ഭി​ഷേ​ക ശോ​ഭാ​യാ​ത്ര ന​ട​ത്തു​മെ​ന്ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​സാ​ധ്യ​ത​യു​ണ്ടാ​കു​മോ​യെ​ന്ന ഭീ​തി ഉ​യ​രു​ന്ന​ത്.

പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് പോ​ലീ​സ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ യാ​ത്ര​യ്ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന് വി​എ​ച്ച്പി നേ​താ​വ് ഡോ. ​സു​രേ​ന്ദ്ര കു​മാ​ർ ജെ​യി​ൻ പ​റ​ഞ്ഞു.

ഇ​തോ​ടെ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് വി​ല​ക്കും എ​സ്എം​എ​സ് നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യ നൂ​ഹി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബാ​ങ്കു​ക​ൾ​ക്കും ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ച്ചി​ടാ​നും ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്.

നൂ​ഹി​ലേ​ക്ക് എ​ത്തു​ന്ന വി​എ​ച്ച്പി പ്ര​വ​ർ​ത്ത​ക​രെ ത​ട​യാ​ൻ സോ​ഹ്ന -നൂ​ഹ് ടോ​ൾ പ്ലാ​സ​യി​ൽ ഹ​രി​യാ​ന പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. നൂ​ഹ് ക്ഷേ​ത്ര​ത്തി​ലെ ജ​ലാ​ഭി​ഷേ​ക ച​ട​ങ്ങി​നു മാ​ത്ര​മാ​ണ് അ​നു​മ​തി​യെ​ന്നും വി​എ​ച്ച്പി യാ​ത്ര​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സെ​പ്റ്റം​ബ​ർ മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ ന​ട​ക്കു​ന്ന ജി 20 ​ഷെ​ർ​പ്പ ഗ്രൂ​പ്പ് മീ​റ്റിം​ഗി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശോ​ഭാ​യാ​ത്ര​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന് ഹ​രി​യാ​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ജൂ​ലൈ 31ന് ​യാ​ത്ര​യെ തു​ട​ർ​ന്നു​ണ്ടാ​യ വ​ർ​ഗീ​യ സം​ഘ​ർ​ഷം കാ​ര​ണ​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഡി​ജി​പി ശ​ത്രു​ജി​ത് ക​പൂ​ർ അ​റി​യി​ച്ചു