ആ​ല​പ്പു​ഴ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

07:52 PM Aug 25, 2023 | Deepika.com
ആ​ല​പ്പു​ഴ: തു​റ​വൂ​രി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം ഹാ​ർ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കു​ത്തി​യ​ത്തോ​ട് ക​ന്യാ​ഡി വീ​ട്ടി​ൽ എ​സ്. സു​ജി​ത്ത്(36) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സു​ജി​ത്തി​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം പു​റ​ത്തു​കാ​ണാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ വേ​ള​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തു​റ​വൂ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം സം​സ്ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.