സ​ർ​ക്കാ​ർ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി പ​തി​ച്ച് ന​ൽ​കി; കെ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

07:08 PM Aug 25, 2023 | Deepika.com
ബം​ഗ​ളൂ​രു: സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് അ​ന​ധി​കൃ​ത​മാ​യി പ​ട്ട​യം അ​നു​വ​ദി​ച്ച് ന​ൽ​കി​യ ക​ർ​ണാ​ട​ക അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ്(​കെ​എ​എ​സ്) ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. കാ​ർ​വാ​റി​ലെ സീ​ബേ​ഡ് നേ​വ​ൽ ബേ​സ് പ​ദ്ധ​തി​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജെ. ​ഉ​മേ​ഷി​നെ​യാ​ണ് ചി​ക്മം​ഗ​ളൂ​രു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് ഉ​മേ​ഷ്, റി​ട്ട​യേ​ഡ് ശി​ര​സ്തേ​ദാ​ർ ന​ഞ്ചു​ണ്ടൈ​യ, റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ കി​ര​ൺ കു​മാ​ർ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഉ​മേ​ഷി​നും കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രെ വ്യാ​ജ​പ​ട്ട​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ഓ​ഗ​സ്റ്റ് 12-നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ച​ത്.

ചി​ക്മം​ഗ​ളൂ​രു​വി​ലെ ക​ഡൂ​ർ മേ​ഖ​ല​യി​ൽ ത​ഹ​സി​ൽ​ദാ​ർ പ​ദ​വി​യി​ലി​രി​ക്കെ, സ്വ​കാ​ര്യ വ്യ​ക്തി​ക്ക് അ​ഞ്ച് ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി ഉ​മേ​ഷ് അ​ന​ധി​കൃ​ത​മാ​യി പ​തി​ച്ച് ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി.

ഉ​മേ​ഷി​നെ ചോ​ദ്യം​ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും തെ​ളി​വെ​ടു​പ്പി​നാ​യി ക​ഡു​രി​ലേ​ക്ക് ഉ​ട​ൻ കൊ​ണ്ടു​പോ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.