റോ​ള്‍​സ് റോ​യ്‌​സ് ടാ​ങ്ക​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ടു​പേ​ർ മ​രി​ച്ചു

03:19 AM Aug 25, 2023 | Deepika.com
ഗു​രു​ഗ്രാം: ആ​ഡം​ബ​ര വാ​ഹ​ന​മാ​യ റോ​ള്‍​സ് റോ​യ്‌​സ് ടാ​ങ്ക​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ഹ​രി​യാ​ന​യി​ലെ നൂ​ഹി​ലാ​ണ് സം​ഭ​വം.

ഡ​ല്‍​ഹി- മും​ബൈ എ​ക്‌​സ്പ്ര​സ് വേ​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ച​ണ്ഡി​ഗ​ഡ് സ്വ​ദേ​ശി​ക​ളാ​യ ദി​വ്യ, ജ​സ്ബി​ര്‍, ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ വി​കാ​സ് എ​ന്നി​വ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു.

ലോ​റി​യു​ടെ ഡ്രൈ​വ​റും ക്ലീ​ന​റു​മാ​ണ് മ​രി​ച്ച​ത്. 230 കി​ലോ മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​യി​രു​ന്ന കാ​ര്‍ സ​ഞ്ച​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു.