ലണ്ടൻ: സെവിയ്യയുടെ അർജന്റീനൻ താരം ഗോൺസാലോ മോണ്ടിയേലിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി. റൈറ്റ് ബാക്കും ലോകകപ്പ് ജേതാവുമായ 26കാരനെ ലോണിലാണ് ഫോറസ്റ്റ് ടീമിൽ എത്തിച്ചത്. 11 മില്യൺ യൂറോ നൽകി താരത്തെ അടുത്ത സീസണിൽ സ്വന്തമാക്കാൻ ഫോറസ്റ്റിന് ആവും.
2021ൽ അർജന്റീനയിലെ റിവർ പ്ലേറ്റിൽ നിന്നാണ് താരം സെവിയ്യയിൽ എത്തുന്നത്. സെവിയ്യക്ക് ആയി 72 മത്സരങ്ങൾ കളിച്ച മോണ്ടിയേൽ അവർക്ക് ഒപ്പം യൂറോപ്പ ലീഗ് ജയത്തിലും ഭാഗമായി. 2019 ൽ അർജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച മോണ്ടിയേൽ രാജ്യത്തിനു ആയി 23 കളികൾ ആണ് കളിച്ചത്. കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് വിജയങ്ങളിൽ താരം ഭാഗമായി.
ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ കിരീടം ഉറപ്പിച്ച അവസാനത്തെ പെനാൽറ്റി ലക്ഷ്യം കണ്ടത് മോണ്ടിയേലായിരുന്നു.
അർജന്റീനയുടെ ഗോൺസാലോ മോണ്ടിയേൽ നോട്ടിംഗ്ഹാം ഫോറസ്റ്റിൽ
06:58 AM Aug 24, 2023 | Deepika.com