ഓ​ണ​ക്കാ​ല​ത്ത് ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

08:51 PM Aug 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ധി​ക​മാ​യെ​ത്തു​ന്ന പാ​ൽ, പാ​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യാ​ണ് ഓ​ഗ​സ്റ്റ് 28 വ​രെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന.

പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി കു​മ​ളി, പാ​റ​ശാ​ല, ആ​ര്യ​ങ്കാ​വ്, മീ​നാ​ക്ഷി​പു​രം, വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ കൂടുതൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​യി​രി​ക്കും.

പാ​ൽ, പാ​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ചെ​ക്ക്പോ​സ്റ്റു​ക​ൾ വ​ഴി ക​ട​ന്നു​വ​രു​ന്ന ടാ​ങ്ക​റു​ക​ളി​ൽ നി​ന്നും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് മൊ​ബൈ​ൽ ​ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ സാ​മ്പി​ളു​ക​ൾ വ​കു​പ്പി​ന്‍റെ എ​ൻ​.എ.​ബി.​എ​ൽ. ലാ​ബി​ൽ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ​മാ​റും.

പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ഭ​ക്ഷ്യസു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ചെ​ക്ക്പോ​സ്റ്റു​ക​ൾ വ​ഴി ക​ട​ന്നു​വ​രു​ന്ന പ​ഴം, പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം, സ​സ്യ എ​ണ്ണ​ക​ൾ എ​ന്നി​വ​യു​ടെ സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ക്കും.