ക​ളം പി​ടി​ക്കാ​ന്‍ പ്ര​ഗ്‌​നാ​ന​ന്ദ; ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ന് ഇ​ന്ന് തു​ട​ക്കം

11:07 AM Aug 22, 2023 | Deepika.com
അ​സ​ര്‍​ബൈ​ജാ​ന്‍: ഫി​ഡെ ചെ​സ് ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ന് ചൊ​വ്വാ​ഴ്ച തു​ട​ക്കം. ഇ​ന്ത്യ​ന്‍ സ​മയം വൈ​കു​ന്നേ​രം 4.15ന് ​ആ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക. ഇ​ന്ത്യ​യു​ടെ ആ​ര്‍.​പ്ര​ഗ്‌​നാ​ന​ന്ദ​യും നോ​ര്‍​വെ​യു​ടെ മാ​ഗ്‌​ന​സ് കാ​ള്‍​സ​ണു​മാ​ണ് ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്.

സെ​മി​യി​ല്‍ ലോ​ക ര​ണ്ടാം ന​മ്പ​ര്‍ താ​രം ഫാ​ബി​യാ​നോ ക​രു​വാ​നെ​യെ തോ​ല്‍​പി​ച്ചാ​ണ് പ്ര​ഗ്‌​നാ​ന​ന്ദ ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

ചെ​സ് ഇ​തി​ഹാ​സം ബോ​ബി ഫി​ഷ​റി​നും മാ​ഗ്‌​ന​സ് കാ​ള്‍​സ​ണും ശേ​ഷം ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മൂ​ന്നാ​മ​ത്തെ താ​ര​മാ​ണ് പ്ര​ഗ്‌​നാ​ന​ന്ദ. 2005ല്‍ ​ടൂ​ര്‍​ണ​മെ​ന്‍റ് നോ​ക്കൗ​ട്ട് ഫോ​ര്‍​മാ​റ്റി​ലേ​ക്ക് മാ​റി​യ​ശേ​ഷം ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​വു​മാ​ണ് ഈ ​ത​മി​ഴ്‌​നാ​ട്ടു​കാ​ര​ന്‍.

ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​മാ​ണ് മാ​ഗ്‌​ന​സ് കാ​ള്‍​സ​ണ്‍. എന്നാൽ ഇ​തു​വ​രെ മൂ​ന്ന് ത​വ​ണ പ്ര​ഗ്‌​നാ​ന​ന്ദ മാ​ഗ്‌​ന​സ് കാ​ള്‍​സ​ണെ അ​ട്ടി​മ​റി​ച്ചി​ട്ടു​ണ്ട്. 2016 ല്‍ ​ത​ന്‍റെ 10-ാം വ​യ​സി​ലാ​ണ് പ്ര​ഗ്‌​നാ​ന​ന്ദ കാ​ള്‍​സ​നെ ആ​ദ്യം തോ​ല്‍​പ്പി​ച്ച​ത്.

പി​ന്നാ​ലെ 2018 ലും 2022 ​ലും കാ​ള്‍​സ​നെ ഈ ഇ​ന്ത്യ​ന്‍ താ​രം തോ​ല്‍​പ്പി​ച്ചു. മൂ​ന്ന് ത​വ​ണ​യും ഓ​ണ്‍​ലൈ​നാ​യാ​ണ് പ്ര​ഗ്‌​നാ​ന​ന്ദ​യു​ടെ വി​ജ​യം.

ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ താ​രം ചെ​സ് ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ല്‍ ക​ളി​ക്കു​ന്ന​ത്. മു​മ്പ് 2000 ത്തി​ലും 2002 ലും ​വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദി​ലൂ​ടെ ഇ​ന്ത്യ ചെ​സ് ലോ​ക​കി​രീ​ടം നേ​ടി​യി​രു​ന്നു.

2013 മു​ത​ല്‍ ഒ​ന്നാം റാ​ങ്ക് അ​ല​ങ്ക​രി​ക്കു​ന്ന മാ​ഗ്‌​ന​സ് കാ​ള്‍​സ​ണാ​ക​ട്ടെ ഇ​നി​യും ഒ​രു ചെ​സ് ലോ​ക​ക​പ്പ് നേ​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ചു​രു​ക്ക​ത്തി​ല്‍ ഏ​ക്കാ​ല​ത്തേ​യും മി​ക​ച്ച പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്നി​നാ​കും ചൊ​വ്വാ​ഴ്ച ചെ​സ് ലോ​കം സാക്ഷ്യംവഹിക്കുക.