തി​രു​വ​ല്ലം ടോ​ൾ നി​ര​ക്ക് വ​ർ​ധ​ന ഒ​ഴി​വാ​ക്ക​ണം, ടോ​ൾ പ്ലാ​സ മാ​റ്റി സ്ഥാ​പി​ക്ക​ണം: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

07:28 PM Aug 21, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ലം ടോ​ൾ നി​ര​ക്ക് വ​ർ​ധ​ന ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റ​ണി രാ​ജു കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് ക​ത്ത​യ​ച്ചു.

സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ദേ​ശീ​യ​പാ​ത​യി​ലെ ടോ​ൾ പി​രി​വ് സം​വി​ധാ​നം പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​ലൂ​ടെ തി​രു​വ​ല്ല​ത്തെ ടോ​ൾ നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ടോ​ൾ പ്ലാ​സ കോ​വ​ള​ത്തി​നു തെ​ക്ക് ഭാ​ഗ​ത്തേ​യ്ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ബി​ൽ​ഡ്, ഓ​പ്പ​റേ​റ്റ്, ട്രാ​ൻ​സ്ഫ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​വി​ൽ ടോ​ൾ പി​രി​ക്കു​ന്ന​ത് മാ​റ്റി ടോ​ൾ ഓ​പ്പ​റേ​റ്റ് ട്രാ​ൻ​സ്ഫ​ർ വ്യ​വ​സ്ഥ​യി​ലേ​ക്ക് മാ​റ്റു​ന്ന​ത് നി​ര​ക്ക് ഗ​ണ്യ​മാ​യി വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കും. അ​ശാ​സ്ത്രീ​യ ടോ​ൾ നി​ര​ക്ക് വ​ർ​ധ​ന അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കോ​വ​ള​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ഓ​രോ ത​വ​ണ​യും വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര വ്യ​വ​സാ​യ​ത്തി​നു ത​ന്നെ ഭീ​ഷ​ണി​യാ​കും.

ഈ ​സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കാ​നാ​ണ് നി​ല​വി​ലു​ള്ള ടോ​ൾ പ്ലാ​സ കോ​വ​ള​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്തേ​ക്ക് മാ​റ്റു​ന്ന​ത് പ​രി​ഗ​ണി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ല്ല​ത്തെ ടോ​ൾ നി​ര​ക്ക് ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ന്ന​ത് ത​ല​സ്ഥാ​ന​ന​ഗ​രി​യോ​ട് മാ​ത്ര​മ​ല്ല കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.