ന്യൂഡൽഹി: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് എംപിമാർ സത്യപ്രതിജ്ഞ ചെയ്ത് അംഗത്വം ഏറ്റെടുത്തു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അടക്കമുള്ള നേതാക്കളാണ് രാജ്യസഭാ ചേംബറിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. 2019-ൽ ആദ്യമായി എംപിയായ ജയശങ്കറിന്റെ രണ്ടാം ടേം ആണിത്.
ജയശങ്കറിനൊപ്പം ബാബുഭായ് ദേശായ്, കേസരിദേവ്സിംഗ് ജാല, നാഗേന്ദ്ര റായ് എന്നീ ബിജെപി നേതാക്കളും ഡെറെക് ഒബ്രയൻ, സുഖേന്ദർ റായ്, പ്രകാശ് ബാറായ്ക്, സമീറുൾ ഇസ്ലാം എന്നീ തൃണമൂൽ കോൺഗ്രസ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞ ചെയ്ത് ഒമ്പത് രാജ്യസഭാ എംപിമാർ
11:00 PM Aug 21, 2023 | Deepika.com