ചെലവ് ചുരുക്കണമെന്ന് ധനവകുപ്പ്; ലംഘിച്ചാൽ പലിശയടക്കം ശമ്പളത്തിൽ നിന്നും പിടിക്കും

08:36 PM Aug 21, 2023 | Deepika.com
തിരുവനന്തപുരം: ചെലവ് ചുരുക്കണമെന്ന് സർക്കാർ, അർധ സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി ധനവകുപ്പ്. സംസ്ഥാനം ക‌ടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്.

ശിൽപശാലകൾ, സെമിനാറുകൾ, പരിശീലന പരിപാടികൾ എന്നിവയ്ക്ക് പഞ്ച നക്ഷത്ര ഹോട്ടലുകൾ തിരഞ്ഞെടുക്കരുത്. ഇതിന് പകരമായി വകുപ്പിലെ മറ്റ് സംവിധാനങ്ങൾ പരമാവധി ഉപയോ​ഗിക്കാനാണ് നിർദ്ദേശം. ഇത് ലം​​ഘിച്ചാൽ ഉദ്യോ​ഗസ്ഥന്‍റെ ശമ്പളത്തിൽ നിന്നും പലിശ സഹിതം പണം തിരിച്ചു പിടിക്കുമെന്നും ഉത്തരവിലുണ്ട്.