അ​ന്തി​മചി​ത്ര​മാ​യി; പു​തു​പ്പ​ള്ളി​യി​ല്‍ ഏ​ഴു സ്ഥാ​നാ​ര്‍​ഥി​ക​ള്‍

03:53 PM Aug 21, 2023 | Deepika.com
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പതെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ അ​ന്തി​മചി​ത്രം തെ​ളി​ഞ്ഞു. നാമനിർദേശ പ​ത്രിക പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​പ്പോ​ള്‍ മ​ത്സ​രരം​ഗ​ത്ത് ഏ​ഴു സ്ഥാ​നാ​ര്‍​ഥി​ക​ള്‍. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന് ആ​യി​രു​ന്നു പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യം.

നി​ല​വി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സ്, യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ജി. ​ലി​ജി​ന്‍​ലാ​ല്‍, ആം ​ആ​ദ്മി പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി ലൂ​ക്ക് തോ​മ​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന മത്സരാർഥിക​ള്‍.

ഇ​വ​രെ കൂ​ടാ​തെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ മൂ​ന്നുപേ​രും മ​ത്‌​സ​രരം​ഗ​ത്തു​ണ്ട്. പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി ഷാ​ജി, മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി പി.​കെ. ദേ​വ​ദാ​സ്, പാ​ലാ സ്വ​ദേ​ശി സ​ന്തോ​ഷ് പു​ളി​ക്ക​ന്‍ എ​ന്നി​വ​രാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ള്‍. വൈ​കു​ന്നേ​രം നാ​ലോ​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ചി​ഹ്‌​നം അ​നു​വ​ദി​ച്ചു​കി​ട്ടും.

സെ​പ്​റ്റം​ബ​ര്‍ അ​ഞ്ചി​നാ​ണ് വോ​ട്ടെ​ടു​പ്പ്. എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍. മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് പു​തു​പ്പ​ള്ളി​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന് ക​ള​മൊ​രു​ങ്ങി​യ​ത്.