കെ​എ​സ്ഇ​ബി ഓ​ഫീ​സ് വ​ള​പ്പി​ലെ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വെ​ട്ടി​യ ക​ർ​ഷ​ക​നെ​തി​രേ കേ​സ്

03:52 PM Aug 21, 2023 | Deepika.com
അ​യ്മ​നം: വൈ​ദ്യു​തി ലൈ​നി​ലേ​ക്കു മു​ട്ടി​ക്കി​ട​ന്ന വാ​ഴ​ക​ൾ വെ​ട്ടി​യ​തി​ന്‍റെ പ​ക​യി​ൽ കെ​എ​സ്ഇ​ബി ഓ​ഫീ​സ് വ​ള​പ്പി​ലെ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വെ​ട്ടി​യ ക​ർ​ഷ​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

വൈ​ദ്യു​തി ഓ​ഫീ​സ് വ​ള​പ്പി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​തി​ന് ക​രി​പ്പു​ത​ട്ട് മു​പ്പ​തി​ൽ ഭാ​ഗ​ത്ത് അ​റ​ത്ത​റ എ.​കെ സേ​വ്യ​റി​നെ​തി​രേ കു​മ​ര​കം പോ​ലീ​സാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കെ​എ​സ്ഇ​ബി​യു​ടെ അ​യ്മ​നം ഓ​ഫീ​സ് വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ഒ​ന്ന​ര വ​ർ​ഷം പ്രാ​യ​മാ​യ മൂ​ന്നു മാ​വി​ൻ തൈ​യും ഒ​രു പ്ലാ​വി​ൻ തൈ​യു​മാ​ണ് വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. വൈ​ദ്യു​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ന​ട്ട​താ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട ഫ​ല​വൃ​ക്ഷ​ങ്ങ​ൾ. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

10 ദി​വ​സം മു​ന്പാ​ണ് ക​രി​പ്പു​ത്ത​ട്ട് ഭാ​ഗ​ത്തെ പു​ര​യി​ട​ത്തി​ൽ കൃ​ഷി ചെ​യ്തി​രു​ന്ന ര​ണ്ട് വാ​ഴ​ക​ൾ ജീ​വ​ന​ക്കാ​ർ വെ​ട്ടി​യ​ത്. വാ​ഴ​യു​ടെ ഇ​ല​ക​ൾ വൈ​ദ്യു​തി ലൈ​നി​ൽ മു​ട്ടി​ക്കി​ട​ക്കു​വെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്.