ഏ​ഷ്യാ​ക​പ്പ്: രാ​ഹു​ലും ശ്രേ​യ​സും തി​രി​ച്ചെ​ത്തി; സ​ഞ്ജു റി​സ​ർ​വ്

02:07 PM Aug 21, 2023 | Deepika.com
മും​ബൈ: ഏ​ഷ്യാ​ക​പ്പ് ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ് പു​റ​ത്താ​യി​രു​ന്ന കെ.​എ​ൽ.​രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​ർ ടീ​മി​ൽ തി​രി​ച്ചെ​ത്തി.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഏ​ക​ദി​ന ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഒ​ഴി​വാ​ക്കി. സ​ഞ്ജു​വി​നെ റി​സ​ർ​വ് താ​ര​മാ​യി സെ​ല​ക്ഷ​ൻ ക​മ്മി​റ്റി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

ഏ​ക​ദി​ന​ത്തി​ൽ മോ​ശം ഫോം ​തു​ട​രു​ന്ന സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ ടീ​മി​ൽ നി​ല​നി​ർ​ത്തി. യു​വ​താ​രം തി​ല​ക് വ​ർ​മ, പേ​സ​ർ പ്ര​സി​ദ് കൃ​ഷ്ണ എ​ന്നി​വ​ർ​ക്കും ടീ​മി​ലി​ടം ല​ഭി​ച്ചു. അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലൂ​ടെ തി​രി​ച്ചു​വ​ര​വ് അ​റി​യി​ച്ച പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യും ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടു.

രോ​ഹി​ത് ശ​ർ​മ നാ​യ​ക​നാ​യ 17 അം​ഗ ടീ​മി​നെ​യാ​ണ് അ​ജി​ത് അ​ഗാ​ർ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച​ത്. ഏ​ഷ്യാ ക​പ്പി​ൽ സെ​പ്റ്റം​ബ​ർ നാ​ലി​ന് നേ​പ്പാ​ളി​നെ​തി​രേ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന ശേ​ഷം ലോ​ക​ക​പ്പി​നു​ള്ള 15 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ.​രാ​ഹു​ൽ, ഹ​ർ​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ, ജ​സ്പ്രീ​ത് ബും​റ, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ്, മു​ഹ​മ്മ​ദ് ഷ​മി, ഇ​ഷാ​ൻ കി​ഷ​ൻ, ഷ​ർ​ദു​ൽ ഠൂ​ക്കൂ​ർ, അ​ക്ഷ​ർ പ​ട്ടേ​ൽ, സു​ര്യ​കു​മാ​ർ യാ​ദ​വ്, തി​ല​ക് വ​ർ​മ, പ്ര​സി​ദ് കൃ​ഷ്ണ, സ​ഞ്ജു സാം​സ​ൺ (റി​സ​ർ​വ് പ്ലെ​യ​ർ).