തെറ്റുപറ്റിയെന്ന് തെ​ളി​ഞ്ഞാ​ല്‍ മാ​പ്പ് പ​റ​യും, മ​റി​ച്ചാ​ണെ​ങ്കി​ല്‍ മാ​സ​പ്പ​ടി വാ​ങ്ങ​ല്‍ സി​പി​എം സ​മ്മ​തി​ക്കു​മോ? : മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

12:35 PM Aug 21, 2023 | Deepika.com
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​നെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ത്തി​ലു​റ​ച്ച് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. ക​രി​മ​ണ​ല്‍ ക​മ്പ​നി​യി​ല്‍​നി​ന്ന് വീ​ണ വാ​ങ്ങി​യ 1.72 കോ​ടി രൂ​പ​യ്ക്ക് ഐ​ജി​എ​സ്ടി അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് ത​നി​ക്ക് ഉ​ത്ത​മ​ബോ​ധ്യ​മു​ണ്ട്.

താ​ന്‍ പ​റ​ഞ്ഞ​ത് തെ​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ മാ​പ്പ് പ​റ​യാ​ന്‍ ത​യാ​റാ​ണെ​ന്നും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍റെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ചു​കൊ​ണ്ട് എം​എ​ല്‍​എ പ​റ​ഞ്ഞു.

ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്ക് പു​റ​ത്ത് വി​ടാ​ന്‍ താ​ന്‍ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. ഇ​തി​ന് അ​വ​ര്‍​ക്ക് എ​ത്ര സ​മ​യം വേ​ണ​മെ​ന്ന് അ​റി​യി​ല്ല. ഒ​രു ദി​വ​സം കൂ​ടി കാ​ത്തി​രി​ക്കാ​ന്‍ താ​ന്‍ ത​യാ​റാ​ണ്.

അ​തി​ന് ശേ​ഷം താ​ന്‍ ത​ന്‍റേ​താ​യ നി​ല​യ്ക്ക് വീ​ണ ഐ​ജി​എ​സ്ടി അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കാ​ന്‍ ശ്ര​മി​ക്കും. ഇ​ക്കാ​ര്യം തെ​ളി​ഞ്ഞാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ മാ​സ​പ്പ​ടി വാ​ങ്ങി​യെ​ന്ന് സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് സ​മ്മ​തി​ക്കു​മോ എ​ന്നും എം​എ​ല്‍​എ വെ​ല്ലു​വി​ളി​ച്ചു.