ഹൈ​ടെ​ക് കോ​പ്പി​യ​ടി: പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ഐ​എ​സ്ആ​ര്‍​ഒ​ക്ക് ക​ത്ത് ന​ല്‍​കി

01:10 PM Aug 21, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഹൈ​ടെ​ക് കോ​പ്പി​യ​ടി ന​ട​ന്ന വി​ക്രം സാ​രാ​ഭാ​യ് സ്‌​പെ​യ്‌​സ് സെ​ന്‍റ​ര്‍ (വി​എ​സ്എ​സ്‌​സി) ടെ​ക്‌​നീ​ഷ​ന്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ഐ​എ​സ്ആ​ര്‍​ഒ​ക്ക് ക​ത്ത് ന​ല്‍​കി.

എ​ന്തൊ​ക്കെ ത​ട്ടി​പ്പു​ക​ളാ​ണ് പ​രീ​ക്ഷ​യി​ല്‍ ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​ണ് ക​ത്ത് ന​ല്‍​കി​യ​ത്. ഇ​നി പ​രീ​ക്ഷ ന​ട​ത്തു​മ്പോ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ സം​ബ​ന്ധി​ച്ച ശി​പാ​ര്‍​ശ​യും ക​ത്തി​ലു​ണ്ട്.

പ​രീ​ക്ഷാ​ത്ത​ട്ടി​പ്പി​ന് പി​ന്നി​ല്‍ വ​ന്‍ സം​ഘ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ നാ​ല് ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളെ​ക്കൂ​ടി ഇ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​പ്പി​യ​ടി​ക്ക് പു​റ​ത്തു​നി​ന്ന് സ​ഹാ​യം ന​ല്‍​കി​യ നാ​ല് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

വി​ക്രം സാ​രാ​ഭാ​യി സ്‌​പേ​സ് സെ​ന്‍റ​റി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ​യി​ലാ​ണ് കോ​പ്പി​യ​ടി ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കോ​ട്ട​ണ്‍​ഹി​ല്‍ സ്‌​കൂ​ളി​ലും പ​ട്ടം സ്‌​കൂ​ളി​ലും പ​രീ​ക്ഷ എ​ഴു​തി​യ​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ​രീ​ക്ഷ തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ അ​ധ്യാ​പ​ക​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രു​ടെ​യും ചെ​വി​ക്കു​ള്ളി​ല്‍ ബ്ലൂ​ടൂ​ത്ത് ഹെ​ഡ് സെ​റ്റ് ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് പോ​ലീ​സി​ന് വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു.

75 മാ​ര്‍​ക്കി​ന് ഉ​ത്ത​ര​ങ്ങ​ള്‍ എ​ഴു​തി​യ​പ്പോ​ഴാ​ണ് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​റ്റേ​യാ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഉ​ത്ത​ര​ങ്ങ​ള്‍ എ​ഴു​താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.