ക​ടം വാ​ങ്ങി​യ 500 രൂ​പ​യെ ചൊ​ല്ലി ത​ര്‍​ക്കം; ര​ണ്ട് ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് കു​ത്തേ​റ്റു

11:31 AM Aug 21, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ക​ടം വാ​ങ്ങി​യ 500 രൂ​പ​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് കു​ത്തേ​റ്റു. ബ​സ് ജീ​വ​ന​ക്കാ​രാ​യ ഷി​ജാ​ദ്, ഷി​ജി​ത്ത് എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്.

ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബ​ബി​ലേ​ഷ്, മ​നേ​ഷ്, ശ​ര​ത്‌​ലാ​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി കി​നാ​ലൂ​രി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ​ണം വാ​ങ്ങി​യ​തി​നേ ചൊ​ല്ലി ക​ഴി​ഞ്ഞ ദി​വ​സം ഫോ​ണി​ല്‍ ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ ഒ​രാ​ള്‍ ഫോ​ണി​ലൂ​ടെ അ​സ​ഭ്യം പ​റ​ഞ്ഞു.

ഇ​ത് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ബ​സ് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.