പു​ല്‍​വാ​മ​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ല​ഷ്‌​ക​ര്‍ ക​മാ​ന്‍​ഡ​ര്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

12:28 PM Aug 21, 2023 | Deepika.com
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സു​ര​ക്ഷാ സേ​ന​യുമായുള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ള്‍ ല​ഷ്‌​ക​ര്‍-​ഇ- തോ​യ്ബ​യു​ടെ ഉ​ന്ന​ത ക​മാ​ന്‍​ഡ​റാ​ണെ​ന്നാ​ണ് സൂ​ച​ന.

ഞാ​യ​റാ​ഴ്ച ലാ​രോ-​പ​രി​ഗാം മേ​ഖ​ല​യി​ലാ​ണ് സേ​ന​യും ഭീ​ക​രരും​ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. പ​രി​ഗാം ഗ്രാ​മ​ത്തി​ല്‍ ഭീ​ക​രരുടെ നീ​ക്ക​ത്തെ​ക്കു​റി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​രം ല​ഭി​ച്ച​തി​നെത്തു​ട​ര്‍​ന്നാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ന്‍.

ര​ണ്ടാ​ഴ്ച മു​ന്‍​പ് ര​ജൗ​രി ജി​ല്ല​യി​ല്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചി​രു​ന്നു. ഈ മാസം അ​ഞ്ച് മു​ത​ലാ​ണ് സൈ​ന്യ​വും ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സും സം​യു​ക്ത ഓ​പ്പ​റേ​ഷ​ന്‍ ആ​രം​ഭി​ച്ച​ത്. ലാ​റോ പ​രി​ഗാം പ്ര​ദേ​ശം മു​ഴു​വ​ന്‍ സാ​യു​ധ സേ​ന പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ട്.

നാ​ലി​ന് കു​ല്‍​ഗാം ജി​ല്ല​യിൽ ഭീ​ക​രരുമായു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് സൈ​നി​ക​ര്‍ വീരമൃത്യു വരിച്ചിരുന്നു. ഹ​ല​ന്‍ വ​ന​ത്തി​ലെ ഉ​യ​ര്‍​ന്ന കു​ന്നി​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭീ​ക​ര​രുടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സു​ര​ക്ഷാ സേ​ന തി​ര​ച്ചി​ല്‍​ ആ​രം​ഭി​ച്ചി​രു​ന്നു. സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ര്‍​ത്ത​തോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലി​ല്‍ ക​ലാ​ശി​ച്ച​ത്.