തിരുവനന്തപുരം: തുമ്പയില്‍ നാഗാലാന്‍ഡ് സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം. റോഡിലൂടെ നടക്കുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് കടന്നു പിടിക്കുകയായിരുന്നു. സംഭവത്തില്‍ മേനംകുളം സ്വദേശി അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്‍ഫോസിസിന് സമീപമുള്ള സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ 20 വയസുകാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഞായറാഴ്ച രാത്രി 12:30ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് നടന്നുപോകുമ്പോള്‍ പിന്നില്‍നിന്ന് ബൈക്കിലെത്തിയ യുവാവ് കടന്ന് പിടിക്കുകയായിരുന്നു.
യുവതി ബഹളം വച്ചതിനേതുടര്ന്ന് സമീപവാസികള്‍ ഓടിയെത്തിയതോടെ അക്രമി രക്ഷപെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
തിരുവനന്തപുരത്ത് നാഗാലാന്‍ഡ് സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍
09:14 AM Aug 21, 2023 | Deepika.com