ഇ​ത് വി​ക​സ​ന ച​രി​ത്ര​ത്തെ കാ​ണാ​തി​രി​ക്ക​ല്‍; പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രെ ജി.​സു​ധാ​ക​ര​ന്‍

07:26 AM Aug 21, 2023 | Deepika.com
ആ​ല​പ്പു​ഴ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. വി​ക​സ​ന​കാ​ര്യ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ അ​ടി​സ്ഥാ​ന വി​ക​സ​നം മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് മു​തി​ർ​ന്ന സി​പി​എം നേ​താ​വി​ന്‍റെ വി​മ​ർ​ശ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​ര​ന്ത​രം വ​രു​ന്ന വാ​ർ​ത്ത​ക​ളി​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ എ​ന്തെ​ല്ലാ​മാ​ണ് ന​ൽ​കി​യ​തെ​ന്ന​തി​ന് ഒ​രു ചെ​റു സൂ​ച​ന പോ​ലും കാ​ണു​ന്നി​ല്ല. ഇ​ത് വി​ക​സ​ന ച​രി​ത്ര​ത്തെ കാ​ണാ​തി​രി​ക്ക​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​റി​മാ​റി​വ​രു​ന്ന ഓ​രോ സ​ർ​ക്കാ​രും ചെ​യ്യു​ന്ന​ത് ഓ​ർ​മി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ത് ശ​രി​യാ​യ രീ​തി​യ​ല്ലെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു.