സീ​റോ മ​ല​ബാ​ര്‍ സി​ന​ഡ് ഇ​ന്നു മു​ത​ല്‍ 26 വ​രെ

07:09 AM Aug 21, 2023 | Deepika.com
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ സ​​​ഭ​​​യു​​​ടെ 31-ാമ​​​ത് മെ​​​ത്രാ​​​ന്‍ സി​​​ന​​​ഡി​​​ന്‍റെ മൂ​​​ന്നാം സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ആ​​​രം​​​ഭി​​​ക്കും.

രാ​​​വി​​​ലെ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ലി​​​ന്‍റെ ധ്യാ​​​ന​​​ചി​​​ന്ത​​​ക​​​ളോ​​​ടെ സി​​​ന​​​ഡ് സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കും. തു​​​ട​​​ര്‍​ന്ന് സി​​​ന​​​ഡി​​​ലെ മെ​​​ത്രാ​​​ന്മാ​​​ര്‍ ഒ​​​രു​​​മി​​​ച്ച് അ​​​ര്‍​പ്പി​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന. മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി സേ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​വ​​​രും അ​​​ജ​​​പാ​​​ല​​​ന ശു​​​ശ്രൂ​​​ഷ​​​യി​​​ല്‍നി​​​ന്ന് വി​​​ര​​​മി​​​ച്ച​​​വ​​​രു​​​മാ​​​യ 54 മെ​​​ത്രാ​​​ന്മാ​​​രാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കു​​വേ​​​ണ്ടി മാ​​​ര്‍​പാ​​​പ്പ നി​​​യ​​​മി​​​ച്ച പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ഡെ​​​ല​​​ഗേ​​​റ്റ് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് സി​​​റി​​​ല്‍ വാ​​​സി​​​ല്‍ സി​​​ന​​​ഡി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് സം​​​സാ​​​രി​​​ക്കും. സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ​​​ല്ലാ​​​വ​​​രും സി​​​ന​​​ഡി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി പ്രാ​​​ര്‍​ഥി​​​ക്ക​​​ണ​​​മെ​​​ന്ന് മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു. സി​​​ന​​​ഡ് 26ന് ​​​സ​​​മാ​​​പി​​​ക്കും.