ഛ​ത്തീ​സ്ഗ​ഡി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യ്ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം

07:03 AM Aug 21, 2023 | Deepika.com
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ കോ​ൺ​ഗ്ര​സ് വ​നി​താ എം​എ​ൽ​എ​യ്ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം. ഖു​ജ്ജി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ച​ന്നി ച​ന്തു സാ​ഹു​വി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ കൈ​ലേ​ശ്വ​ർ എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജ്ന​ന്ദ്ഗാ​വ് ജി​ല്ല​യി​ലെ ഡോം​ഗ​ർ​ഗാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ജോ​ധാ​ര ഗ്രാ​മ​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വി​ടെ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു എംഎൽഎ.

സ്റ്റേ​ജി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സാ​ഹു​വി​നെ മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രാ​ൾ ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തു​ക​യും പ​രി​ക്കേ​റ്റ എം​എ​ൽ​എ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി രം​ഗ​ത്തെ​ത്തി. ഛത്തീ​സ്ഗ​ഡി​ൽ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

ഭ​ര​ണ​ക​ക്ഷി​യു​ടെ നി​യ​മ​സ​ഭാം​ഗം സു​ര​ക്ഷി​ത​യ​ല്ലെ​ങ്കി​ൽ, സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​മെ​ന്താ​ണ്. ? ഇ​ത് ഭൂ​പേ​ഷ് ബാ​ഗേ​ൽ സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​മാ​ണ്. ബി​ജെ​പി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.