കൊച്ചി: സ്ത്രീയോട് അപരമര്യാദയായി പെരുമാറിയ ജില്ലാ നേതാവിനെ സസ്പെൻഡ് ചെയ്ത് സിപിഎം. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ.ഹരിദാസിനെയാണ് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.
സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. പാർട്ടി അന്വേഷണ കമ്മിഷൻ നടത്തിയ പരിശോധനയിൽ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും സ്ത്രീക്ക് അയച്ചെന്ന് കണ്ടെത്തി. പരാതിക്കാരി ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ സിപിഎം നേതൃത്വത്തിന് നൽകിയിരുന്നു.
സ്ത്രീയോട് അപരമര്യാദയായി പെരുമാറി; ജില്ലാ കമ്മിറ്റി അംഗത്തെ സിപിഎം സസ്പെൻഡ് ചെയ്തു
10:31 PM Aug 20, 2023 | Deepika.com