ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ഗുജറാത്തിൽനിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉത്തരകാശിയിലെ ഗംഗാനിയിലായിരുന്നു അപകടം. ഗംഗോത്രിയിൽ നിന്ന് മടങ്ങിവരുന്പോഴാണ് സംഭവം. ബസിൽ 35 പേരാണ് ഉണ്ടായിരുന്നത്.
രക്ഷപ്പെട്ട യാത്രക്കാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തരകാശിയിൽ തീർഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു
09:03 PM Aug 20, 2023 | Deepika.com