മു​ൻ ക്യാ​പ്റ്റ​നെ ആ​ദ​രി​ച്ച് മെ​സി; ആം ​ബാ​ൻ​ഡ് അ​ണി​യി​ച്ച് ഒ​പ്പം കൂ​ട്ടി

10:32 PM Aug 20, 2023 | Deepika.com
നാ​ഷ്‍​വി​ൽ: ഇ​ന്‍റ​ർ മ​യാ​മി​ക്കാ​യി ആ​ദ്യ കി​രീ​ടം സ​മ്മാ​നി​ച്ച ഇ​തി​ഹാ​സ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ഒ​രു പ്ര​വൃ​ത്തി​യാ​ണ് ഫു​ട്ബോ​ൾ ലോ​ക​ത്തെ ച​ർ​ച്ചാ​വി​ഷ​യം. ലീ​ഗ്സ് ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ മ​യാ​മി​ക്കാ​യി കി​രീ​ടം ഏ​റ്റു​വാ​ങ്ങാ​നാ​യി മെ​സി ഒ​പ്പം കൂ​ട്ടി​യ​ത് ടീ​മി​ന്‍റെ മു​ൻ ക്യാ​പ്റ്റ​ൻ ഡി​യാ​ൻ​ഡ്രെ യെ​ഡ്‌​ലി​നെ.

മ​ത്സ​ര ശേ​ഷം യെ​ഡ്‌​ലി​നെ ക്യാ​പ്റ്റ​ന്‍റെ ആം ​ബാ​ൻ​ഡ് മെ​സി അ​ണി​യി​ച്ചു. ടീം ​വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ മെ​സി ത​ന്‍റെ കൈ​യി​ലെ ആം ​ബാ​ൻ​ഡ് ഊ​രി യെ​ഡ്‌​ലി​ന്‍റെ കൈ​യി​ൽ അ​ണി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം എ​തി​ർ​ത്ത യെ​ഡ്‌​ലി​ൻ പി​ന്നീ​ട് വ​ഴ​ങ്ങി. ട്രോ​ഫി ഏ​റ്റു​വാ​ങ്ങാ​ൻ മെ​സി മു​ൻ ക്യാ​പ്റ്റ​നെ​യും ഒ​പ്പം കൂ​ട്ടി. മെ​സി മ​യാ​മി​യി​ൽ വ​രു​ന്ന​തി​ന് മു​ൻ​പ് യു​എ​സ് താ​ര​മാ​യ യെ​ഡ്‌​ലി​ൻ ആ​യി​രു​ന്നു ക്യാ​പ്റ്റ​ൻ. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഫെ​ന​ലി​ൽ നാ​ഷ്‍​വി​ല‍്ലി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മ​യാ​മി ക​പ്പ് ഉ​യ​ർ​ത്തി​യ​ത്. മ​ത്സ​രം ഒ​രോ ഗോ​ളി​ന് സ​മ​നി​ല ആ​യ​തോ​ടെ​യാ​ണ് പെ​നാ​ൽ​റ്റി​യി​ലേ​ക്ക് നീ​ണ്ട​ത്. നാ​ഷ്‍​വി​ല‍്ലി​ന്‍റെ അ​വ​സാ​ന കി​ക്ക് മ​യാ​മി ഗോ​ൾ കീ​പ്പ​ർ ത​ട്ടി​യ​ക​റ്റി​യ​തോ​ടെ ച​രി​ത്രം പി​റ​ന്നു. 2020 ൽ ​രൂ​പീ​ക​രി​ച്ച ക്ല​ബി​ന്‍റെ ആ​ദ്യ കി​രീ​ടാ​ണി​ത്. മെ​സി ക്ല​ബി​ൽ എ​ത്തി​യ ശേ​ഷം ന​ട​ന്ന എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ലും മ​യാ​മി ജ​യി​ച്ചു​ക​യ​റി.