യോ​ഗി​ക്ക് പി​ന്നാ​ലെ അ​ഖി​ലേ​ഷി​നെ​യും സ​ന്ദ​ർ​ശി​ച്ച് ര​ജ​നി​കാ​ന്ത്

05:44 PM Aug 20, 2023 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​നെ​യും സ​ന്ദ​ർ​ശി​ച്ച് സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്ത്. അ​ഖി​ലേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് ര​ജ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ത​ന്‍റെ സു​ഹൃ​ത്താ​യ അ​ഖി​ലേ​ഷി​നെ ഒ​രു ദ​ശാ​ബ്ദ​ത്തി​നു ശേ​ഷ​മാ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. അ​ദ്ദേ​ഹ​വു​മാ​യി കൂ​ടി​ക്കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ര​ജ​നി​കാ​ന്ത് പ്ര​തി​ക​രി​ച്ചു.

ഒ​മ്പ​ത് വ​ർ​ഷം മു​മ്പാ​ണ് അ​ഖി​ലേ​ഷി​നെ മും​ബൈ​യി​ൽ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. അ​ന്നു​മു​ത​ലേ സൗ​ഹൃ​ദ​ത്തി​ലാ​ണെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു. ഒ​മ്പ​ത് വ​ർ​ഷം മു​മ്പ് മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഖി​ലേ​ഷ് യാ​ദ​വി​നെ ക​ണ്ടി​ട്ടു​ണ്ട്. അ​ന്നു​മു​ത​ൽ ത​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഫോ​ണി​ലും സം​സാ​രി​ക്കാ​റു​ണ്ട്. അ​ഞ്ച് വ​ർ​ഷം മു​മ്പ് ഇ​വി​ടെ ഷൂ​ട്ടിം​ഗി​ന് വ​ന്ന​പ്പോ​ൾ ത​നി​ക്ക് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​പ്പോ​ൾ അ​ദ്ദേ​ഹം ഇ​വി​ടെ​യു​ണ്ട്. അ​തു​കൊ​ണ്ട് കാ​ണാ​നെ​ത്തി-​ര​ജ​നി പ​റ​ഞ്ഞു.

പു​തി​യ ചി​ത്ര​മാ​യ ജ​യി​ല​റി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ജ​നി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥു​മാ​യും ര​ജ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.