തിരുവനന്തപുരം: പ്രവര്‍ത്തക സമിതിയിൽ അംഗമാക്കാത്തതിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അതൃപ്തിയിൽ. ക്ഷണിതാവ് മാത്രമായതിനാൽ ചെന്നിത്തല അതൃപ്തിയിലാണ്. ഇപ്പോൾ ലഭിച്ചത് 19 വർഷം മുൻപുള്ള സ്ഥാനം മാത്രമാണ്. ഒരു ചർച്ചയും നടത്താതെയുള്ള പ്രഖ്യാപനമാണുണ്ടായതെന്നും ചെന്നിത്തല പരാതിപ്പെടുന്നു. എന്നാൽ പരസ്യപ്രതികരണത്തിനില്ലെന്നും വികാരം പാർട്ടിയെ അറിയിക്കുമെന്നും അദ്ദേഹം പറയുന്നു.
പ്രവര്‍ത്തകസമിതി അംഗമാക്കിയതിലൂടെ താന്‍ ആദരിക്കപ്പെട്ടെന്ന് ശശി തരൂർ പ്രതികരിച്ചു. നേതൃത്വത്തിന് നന്ദി പറയുന്നു. പാര്‍ട്ടിയെ സേവിക്കാനുളള അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.
കേരളത്തിൽനിന്ന് ശശി തരൂരും കെ.സി. വേണുഗോപാലുമാണ് പ്രവര്‍ത്തക സമിതിയിൽ അംഗങ്ങൾ. എ.കെ.ആന്റണിയെ പ്രവര്‍ത്തക സമിതിയിൽ നിലനിർത്തി. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്ഷീണിതാവ്; പ്രവര്‍ത്തക സമിതി അംഗമാക്കാത്തതിൽ ചെന്നിത്തല അതൃപ്തിയിൽ
06:28 PM Aug 20, 2023 | Deepika.com