കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാന് സിനഡിന്റെ മൂന്നാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിലാണ് സമ്മേളനം നടക്കുക.
ആറ് ദിവസം നീളുന്ന സമ്മേളനം ശനിയാഴ്ച സമാപിക്കും. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നല്കുന്ന ധ്യാനചിന്തകളോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക.
തുടര്‍ന്ന് സിനഡുപിതാക്കന്മാര് ഒരുമിച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരുമായ 54 പിതാക്കന്മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടി മാര്‍പാപ്പ നിയമിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ സിനഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.
സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ത്ഥിച്ചു.
സീറോ മലബാര്‍ സിനഡ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും
03:12 PM Aug 20, 2023 | Deepika.com