മാസപ്പടിയില്‍ മറുപടി പറയാതെ പിണറായി ഒളിക്കുന്നു; മുഖ്യമന്ത്രിക്കെതിരേ കെ.സുധാകരന്‍

02:10 PM Aug 20, 2023 | Deepika.com
തിരുവനന്തപുരം: മകള്‍ സ്വകാര്യകമ്പനിയില്‍നിന്ന് കോടികള്‍ മാസപ്പടിയായി വാങ്ങിയെന്ന ആരോപണത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി ഒളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍.

മാസപ്പടി വിഷയം ഉന്നയിക്കുന്നതില്‍നിന്ന് കോണ്‍ഗ്രസ് പിന്നോട്ട് പോയിട്ടില്ല. നട്ടെല്ലുണ്ടെങ്കില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

മാത്യൂ കുഴല്‍നാടനെതിരെയുള്ള ആരോപണത്തില്‍ ആര്‍ക്ക് വേണമെങ്കിലും രേഖകള്‍ പരിശോധിക്കാമെന്ന് എംഎല്‍എ നേരത്തെ പറഞ്ഞതാണ്. കുഴല്‍നാടന് ഒരു ഭയവുമില്ല.

വീണയുടെ കാര്യത്തില്‍ ഇങ്ങനെ പറയാന്‍ സിപിഎമ്മിന് നട്ടെല്ലുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു. കോടിയേരിയുടെ മക്കളുടെ വിഷയത്തില്‍ എന്ത് നിലപാടാണ് നേരത്തേ സിപിഎം സ്വീകരിച്ചതെന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു.