പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭാ സീനിയര്‍ മെത്രാപ്പോലീത്തയും മുന്‍ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു. മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാര്‍ അന്തോണിയോസ് ദയറായില്‍ വച്ചായിരുന്നു അന്ത്യം. കബറടക്കം പിന്നീട് നടക്കും.
1946 ജൂലൈ 19ന് പുനലൂര്‍ വാളക്കോട് സെന്റ് ജോര്‍ജ് ഇടവകയിലെ ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു.സി. ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും ആറ് മക്കളില്‍ മൂത്ത മകനായിട്ടായിരുന്നു ജനനം. കൊല്ലം ബിഷപ്സ് ഹൗസില്‍ വളരെക്കാലം മാനേജരായി പ്രവര്‍ത്തിച്ചു.
നെടുമ്പായിക്കുളം, കുളത്തൂപ്പുഴ, കൊല്ലം കാദീശ തുടങ്ങി അനേകം ഇടവകകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989 ഡിസംബര്‍ 28 ന് മെത്രാപ്പൊലീത്തയായി അവരോധിക്കപ്പെട്ടു. 1991 ഏപ്രില്‍ 30ന് വാഴിക്കപ്പെട്ടു. 2009 ഏപ്രില്‍ ഒന്നിനു കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്തയായി. സഖറിയാസ് മാര്‍ അന്തോണിയോസ് 1991 മുതല്‍ 2009 മാര്‍ച്ച് 31 വരെ വരെ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത ആയിരുന്നു.
ഒരിക്കല്‍ പോലും വിദേശയാത്ര നടത്താത്ത പാസ്പോര്‍ട്ട് പോലും ഇല്ലാത്ത മെത്രാപ്പോലീത്തയായിരുന്നു അദ്ദേഹം. പാസ്പോര്‍ട്ട് എടുക്കാത്തതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് കൊച്ചിയിലും കൊല്ലത്തുമാണ് സഭ ഭദ്രാസന ചുമതല നല്‍കിയതെന്നും ഈ പള്ളികളില്‍ പോവാന്‍ പാസ്പോര്‍ട്ട് ആവശ്യമായി വന്നില്ലെന്നുമായിരുന്നു നിറഞ്ഞ ചിരിയോടെയുള്ള മറുപടി.
അത്യാവശ്യത്തിനു മാത്രം യാത്രകള്‍ നടത്തിയിരുന്ന അദ്ദേഹം അജപാലന ജീവിതത്തിന്റെ ഏറ്റവും പരിശുദ്ധവും ലാളിത്യവും നിറഞ്ഞ മാതൃകയാണ്.
ഓര്‍ത്തഡോക്സ് സഭാ സീനിയര്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു
12:21 PM Aug 20, 2023 | Deepika.com