കോഴിക്കോട്: ടിടിഇക്ക് നേരേ വീണ്ടും യാത്രക്കാരന്റെ ആക്രമണം. കത്തികൊണ്ടുള്ള ആക്രമണത്തില്‍ ടിടിഇ ഋഷി ശശീന്ദ്രനാഥിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലാണ് സംഭവം. പുലര്‍ച്ചെ രണ്ടിന് ട്രെയിന്‍ വടകരയ്ക്ക് സമീപമെത്തിയപ്പോള്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആള് ടിടിഇയെ ആക്രമിക്കുകയായിരുന്നു. നേരത്തെ പല സ്റ്റേഷനുകളിലും ഇയാളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ ഇതിന് തയാറായില്ല.
തുടര്‍ന്ന് ഇറങ്ങിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചതോടെ മദ്യലഹരിയിലായിരുന്ന ഇയാള്‍ ടിടിഇക്ക് നേരെ കത്തിവീശുകയായിരുന്നു. ആക്രമണത്തില്‍ ടിടിഇ ഋഷി ശശീന്ദ്രനാഥിന്റെ കഴുത്തിന് പരിക്കേറ്റു.
തുടര്‍ന്ന് മറ്റ് യാത്രക്കാരെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തി റെയില്‍വേ പോലീസിന് കൈമാറിയത്.
ടിക്കറ്റില്ലാത്ത യാത്രക്കാരന് കത്തി വീശി; ടിടിഇക്ക് പരിക്ക്
11:14 AM Aug 20, 2023 | Deepika.com