പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചു; സി​പി​എ​മ്മി​ന്‍റെ വി 20 ​പ​രി​പാ​ടി റ​ദ്ദാ​ക്കി

02:11 PM Aug 20, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ സി​പി​എം പ​ഠ​ന​കേ​ന്ദ്ര​മാ​യ സു​ര്‍​ജി​ത് ഭ​വ​നി​ല്‍ ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന വി 20 ​പ​രി​പാ​ടി റ​ദ്ദാ​ക്കി. പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നേ തു​ട​ര്‍​ന്നാ​ണ് പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​ത്.

ജി 20​ക്ക് എ​തി​രേ സി​പി​എം സു​ര്‍​ജി​ത് ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച വി20 ​സെ​മി​നാ​റാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്. ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ മു​ന്‍​കൂ​റാ​യി അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സ് ന​ട​പ​ടി. ഇ​ന്ന​ത്തെ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ സം​ഘാ​ട​ക​ര്‍ കൈ​മാ​റി​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വി 20 ​ആ​രം​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച പോ​ലീ​സ് ഗേ​റ്റ് പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യെ​ങ്കി​ലും സം​ഘാ​ട​ക​ര്‍ പ​രി​പാ​ടി തു​ട​രാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. മൂ​ന്ന് ദി​വ​സ​ത്തെ സെ​മി​നാ​റി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന്.

പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ പ​രി​പാ​ടി തു​ട​രേ​ണ്ടെ​ന്ന് സം​ഘാ​ട​ക​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍ ഉ​ട​ന്‍ സു​ര്‍​ജി​ത് ഭ​വ​നി​ല്‍​നി​ന്ന് മ​ട​ങ്ങു​മെ​ന്നാ​ണ് വി​വ​രം.