കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സ്: രാ​ഹു​ൽ ഗാ​ന്ധി

10:16 AM Aug 20, 2023 | Deepika.com
ല​ഡാ​ക്ക്: കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് മ​ന്ത്രി​മാ​ര​ല്ലെ​ന്നും ആ​ർ​എ​സ്എ​സ് നി​യോ​ഗി​ച്ച ഉ​ന്ന​ത·ാ​രാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ല​ഡാ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ രാ​ഹു​ൽ പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​ലാ​ണ് ആ​ർ​എ​സ്എ​സി​നു​നേ​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്.

രാ​ജ്യ​ത്തെ ഓ​രോ​സ്ഥാ​പ​ന​ത്തി​ലും ആ​ർ​എ​സ്എ​സ് സ്വ​ന്ത​ക്കാ​രെ പ്ര​തി​ഷ്ഠി​ച്ച് ത​ങ്ങ​ളു​ടെ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ക​യാ​ണ്. കേ​ന്ദ്ര​മ​ന്ത്രി​മാ​രൊ​ക്കെ വെ​റും നോ​ക്കു​കു​ത്തി​ക​ളാ​ണ്. മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ ആ​ർ​എ​സ്എ​സ് കു​ടി​യി​രു​ത്തി​യ ചി​ല മാ​ന്യ·ാ​രു​ണ്ട് അ​വ​രാ​ണ് എ​ന്തു​ന​ട​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് എ​ന്തൊ​ക്കെ​യു​ണ്ടോ അ​തി​ന്‍റെ​യെ​ല്ലാം നി​യ​ന്ത്ര​ണം ആ​ർ​എ​സ്എ​സ് കൈ​യ​ട​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്ക് 1947ൽ ​സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​താ​ണ്. ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഏ​കീ​ക​ര​ണം ഭ​ര​ണ​ഘ​ട​ന​യാ​ണ്. ഭ​ര​ണ​ഘ​ട​ന എ​ന്ന​ത് ഒ​രു​കൂ​ട്ടം നി​യ​മ​ങ്ങ​ളാ​ണ്. അ​തി​ന്‍റെ കാ​ഴ്ച​പ്പാ​ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് രൂ​പം​ന​ൽ​കു​ന്ന​തി​ലൂ​ടെ​യാ​ണ് നി​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യെ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ ബി​ജെ​പി​യും ആ​ർ​എ​സ്എ​സും സു​പ്ര​ധാ​ന​സ്ഥാ​പ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ സ്ഥാ​ന​ങ്ങ​ളി​ൽ സ്വ​ന്തം ആ​ളു​ക​ളെ പ്ര​തി​ഷ്ഠി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.