കണ്ണൂര്‍: ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി സര്‍വേഷ് (23) ആണ് പിടിയിലായത്. ചെന്നൈ- മംഗലൂരു എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിലാണ് ഇയാൾ പിടിയിലായത്.
പ്രതി മദ്യലഹരിയിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരിലെ വിവിധ ഇടങ്ങളില്‍ വന്ദേഭാരത് എക്സ്പ്രസ് ഉള്‍പ്പടെ നാലു ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.
കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ
06:27 PM Aug 19, 2023 | Deepika.com