യു​ക്രെ​യ്നി​ലെ ചെ​ർ​നീ​ഹ​ഫി​ൽ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു

07:31 PM Aug 19, 2023 | Deepika.com
കീ​വ്: വ​ട​ക്ക​ൻ യു​ക്രെ​യ്ൻ ന​ഗ​ര​മാ​യ ചെ​ർ​നീ​ഹ​ഫി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 37 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രി​ൽ 11 കു​ട്ടി​ക​ളു​മു​ണ്ട്. ചെ​ർ​നീ​ഹ​ഫി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം.

യൂ​ണി​വേ​ഴ്സി​റ്റി കെ​ട്ടി​ട​വും തീ​യ​റ്റ​റും ത​ക​ർ​ന്നു. ബെ​ലാ​റൂ​സു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ന​ഗ​ര​മാ​ണ് ചെ​ർ​നീ​ഹ​ഫ്. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് ചെ​ർ​നീ​ഹ​ഫ് റ​ഷ്യ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് യു​ക്രെ​യ്ൻ സൈ​ന്യം ന​ഗ​രം തി​രി​ച്ചു​പി​ടി​ച്ചു.