ധാ​ര്‍​മി​ക​ത ലം​ഘി​ച്ചു; മാ​ത്യു കു​ഴ​ല്‍​നാ​ട​നെ​തി​രേ ബാ​ര്‍ കൗ​ണ്‍​സി​ലി​ല്‍ പ​രാ​തി

04:18 PM Aug 19, 2023 | Deepika.com
കൊ​ച്ചി: മാ​ത്യു കു​ഴ​ല്‍​നാ​ട​ൻ എംഎൽഎയ്ക്കെതിരേ ബാ​ര്‍ കൗ​ണ്‍​സി​ലി​ല്‍ പ​രാ​തി. അ​ഭി​ഭാ​ഷ​ക​നാ​യ സി.​കെ. സ​ജീ​വ് ആ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ അ​ഭി​ഭാ​ഷ​കന്‍റെ ധാ​ര്‍​മി​ക​ത ലം​ഘി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം.

ചി​ന്ന​ക്ക​നാ​ലി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ പേ​രി​ല്‍ റി​സോ​ര്‍​ട്ട് ലൈ​സ​ന്‍​സു​ണ്ട്. അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്യ​വെ മ​റ്റ് ബി​സി​ന​സ് ന​ട​ത്താ​നാ​വി​ല്ലെ​ന്ന് പ​രാ​തി​യി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു. ബി​സി​ന​സ് ന​ട​ത്തു​ന്ന​ത് അ​ഭി​ഭാ​ഷ​ക അ​ന്ത​സി​ന് വി​രു​ദ്ധ​മെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ടുന്നു.

നേ​ര​ത്തെ, ചി​ന്ന​ക്ക​നാ​ലി​ല്‍ ഭൂ​മി​യും റി​സോ​ര്‍​ട്ടും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ നി​കു​തി വെ​ട്ടി​ച്ച് സ്വ​ന്ത​മാ​ക്കി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

2021 മാ​ര്‍​ച്ച് 18ന് ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​ധാ​ര​ത്തി​ല്‍ 1.92 കോ​ടി രൂ​പ​യാ​ണ് വി​ല കാ​ണി​ച്ച​ത്. പി​റ്റേ ദി​വ​സം ന​ല്‍​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ കാ​ണി​ച്ച വി​ല 3.5 കോ​ടി രൂ​പ​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്റ്റാ​മ്പ് ഡ്യൂ​ട്ടി​യും ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സും കു​ഴ​നാ​ട​ന്‍ വെ​ട്ടി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

അതേ സമയം, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ കോ​ത​മം​ഗ​ല​ത്തെ കു​ടും​ബ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ താ​ലൂ​ക്ക് സ​ര്‍​വേ വി​ഭാ​ഗം തി​ങ്ക​ളാ​ഴ്ച​യോ​ടെ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യ ഭൂ​മി​യി​ല്‍ നി​ലം ഉ​ള്‍​പ്പെ​ടു​ന്നു​ണ്ടോ, അ​ങ്ങ​നെ​യെ​ങ്കി​ല്‍ അ​വി​ടം മ​ണ്ണി​ട്ട് നി​ക​ത്തി​യോ എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ക.

നാ​ലു​മാ​സം മു​മ്പ് ക​ട​വൂ​ര്‍ വി​ല്ലേ​ജി​ല്‍​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

ഇതിനിടെ, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ശനിയാഴ്ച വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. താ​ന്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും ഉ​ത്ത​ര​മി​ല്ലാ​ത്ത സ്ഥി​തി​ക്ക് വൈ​കുന്നേരം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് എം​എ​ല്‍​എ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചു.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ​ര്‍​കാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് കു​ഴ​ല്‍​നാ​ട​നാ​ണ്. മ​ണ​ര്‍​കാ​ട് വ​ച്ചാ​കും എം​എ​ല്‍​എ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യെ​ന്നാ​ണ് വി​വ​രം.