താ​നൂ​ര്‍ ക​സ്റ്റ​ഡി മ​ര​ണം; പോ​ലീ​സി​ന്‍റേ​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​മെ​ന്ന് ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍

04:26 PM Aug 19, 2023 | Deepika.com
മ​ല​പ്പു​റം: താ​നൂ​ര്‍ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ ത​നി​ക്കെ​തി​രാ​യ പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ഡോ.​ഹി​തേ​ഷ്. താ​ന​ട​ക്കം മൂ​ന്ന് സീ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ അ​വ​സാ​നം വ​രെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ലെ പ​രി​ക്കു​ക​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണി​ച്ചി​രു​ന്നു.

മ​ര​ണ​കാ​ര​ണ സാ​ധ്യ​ത​ക​ള്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. താ​ന്‍ ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ​യും കാ​ല് പി​ടി​ച്ചി​ട്ടി​ല്ല. ഹൈ​ക്കോ​ട​തി അ​ഞ്ച് വ​ര്‍​ഷം മു​മ്പ് ത​ള്ളി​യ കേ​സി​നെക്കു​റി​ച്ച് പൊ​ലി​സ് പ​റ​യു​ന്ന​ത് വി​ല​കു​റ​ഞ്ഞ ആ​രോ​പ​ണ​മാ​ണെ​ന്നും ഡോ​ക്ട​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

താ​നൂ​രി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച താ​മി​ര്‍ ജി​ഫ്രി​യു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് മേ​ധാ​വി​യാ​യ ഡോ.​ഹി​തേ​ഷ് തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ റി​പ്പോ​ര്‍​ട്ട്.

ശ​രീ​ര​ത്തി​ലേ​റ്റ പ​രി​ക്കു​ക​ള്‍ മ​ര​ണ​കാ​ര​ണ​മാ​യെ​ന്ന് എ​ഴു​തിച്ചേ​ര്‍​ത്ത​ത് ബോ​ധ​പൂ​ര്‍​വ​മാ​ണ്. ഡോ​ക്ട​ര്‍​ക്ക് പോ​ലീ​സി​നോ​ടു​ള്ള മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ഡോ​ക്ട​റു​ടെ അ​ടു​ത്ത ബ​ന്ധു​വി​നെ​തി​രേ​യു​ള്ള കേ​സ് ഒ​ഴി​വാ​ക്കാ​ന്‍ ഹി​തേ​ഷ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടെ സ​മീ​പി​ച്ചെ​ങ്കി​ലും പോ​ലീ​സ് വ​ഴ​ങ്ങി​യി​ല്ല. ഇ​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഡോ​ക്ട​ര്‍​ക്ക് ക​ടു​ത്ത വി​രോ​ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം.